'ബോഗയ്ന്‍വില്ല'യുടെ പോസ്റ്റര്‍ പുറത്ത്

bougainvillea
bougainvillea

അമല്‍ നീരദിന്റെ ചിത്രം ബോഗയ്ന്‍വില്ലയുടെ പോസ്റ്റര്‍ പുറത്ത്. സംവിധായകന്‍ അമല്‍നീരദിന്റെ ഏറ്റവും പുതിയ ചിത്രമായ ബോഗയ്ന്‍വില്ലയുടെ പോസ്റ്റര്‍ പുറത്തുവിട്ടു. ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരുടെ കിടിലന്‍ ഗെറ്റപ്പാണ് പോസ്റ്ററില്‍ കാണുന്നത്.

ഭീഷ്മപര്‍വ്വമായിരുന്നു അമല്‍ നീരദ് സംവിധാനം ചെയ്ത അവസാന ചിത്രം. വരത്തന്‍ എന്ന ചിത്രത്തിന് ശേഷം അമല്‍ നീരദും ഫഹദും ഒന്നിക്കുന്ന ചിത്രമാണിത്. വീണാ നന്ദകുമാറാണ് മറ്റൊരു താരം. അതേസമയം ആദ്യമായാണ് കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഒരു സിനിമയില്‍ ഒന്നിക്കുന്നത്. വൈകാതെ ഒരു സ്‌റ്റൈലിഷ് മാസ് ആക്ഷന്‍ ചിത്രം കാണാന്‍ സാധിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. റിലീസ് തീയതിയുടെ ഔദ്യോഗിക പ്രഖ്യാപനവും ടീസറും ഉടന്‍ റിലീസ് ചെയ്യുമെന്നാണ് സൂചന.

അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെയും ഉദയ പിക്‌ചേഴ്‌സിന്റെയും ബാനറില്‍ ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമല്‍ നീരദിനൊപ്പം ലജോ ജോസും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സുശിന്‍ ശ്യാം ആണ് സംഗീതം ഒരുക്കുന്നത്.

Tags