ബോളിവുഡ് നടി നൂർ മാളബിക ദാസ് മരിച്ച നിലയിൽ

noor

മുംബൈ: ബോളിവുഡ് നടി നൂർ മാളബിക ദാസ് മരിച്ച നിലയിൽ. മുംബൈയിലെ ഫ്ലാറ്റിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂൺ ആറിനാണ് നടി മരിച്ചത്. ഫ്ലാറ്റിൽ നിന്ന് ദുർ​ഗന്ധമുണ്ടായതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഫ്ലാറ്റിൽ പരിശോധന നടത്തിയപ്പോഴാണ് അഴുകിയ നിലയിൽ നടിയുടെ മൃതദേഹം കണ്ടെത്തിയത്. 

മുറിയിൽ നിന്ന് താരത്തിന്റെ മൊബൈൽ ഫോണും ഡയറിയും മരുന്നുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗോരേഗാവിലെ സിദ്ധാർത്ഥ് ആശുപത്രിയിലേക്ക് മാറ്റി. ഒരാഴ്ചയായി താരം ഫ്ലാറ്റിൽ തനിച്ചായിരുന്നു താമസിച്ചിരുന്നത് എന്നും റിപ്പോർട്ടുണ്ട്.

അസം സ്വദേശിയാണ് നൂർ. അഭിനയത്തിലേക്ക് വരുന്നതിന് മുമ്പ് ഖത്തർ എയർവേയ്‌സിൽ എയർ ഹോസ്റ്റസായിരുന്നു. കജോൾ നായികയായെത്തിയ ദ് ട്രയല്‍, സിസ്‌കിയാൻ, വാക്കാമൻ, തീഖി ചട്നി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. വെബ് സീരീസുകളിലൂടെയാണ് ജനശ്രദ്ധ നേടിയത്. 

Tags