ബോളിവുഡ് നടൻ ഗോവിന്ദയ്ക്ക് അബദ്ധത്തിൽ വെടിയേറ്റു

 Govinda
 Govinda

ബോളിവുഡ് താരവും ശിവസേന നേതാവുമായ ഗോവിന്ദയ്ക്ക് വെടിയേറ്റ് പരിക്ക്. കാലിനാണ് പരിക്ക്. നടനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടന്റെ കൈയ്യിലുള്ള തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടിയതാണെന്നാണ് വിവരം. ഇന്ന് പുലർച്ചെ 4.45 ഓടെയാണ് സംഭവം.

വീട്ടിൽ നിന്നും പുറത്തേക്ക് പോകാനൊരുങ്ങവെ തന്റെ തോക്ക് നടൻ പരിശോധിച്ചിരുന്നു. ഇതിനിടയിലാണ് അബദ്ധത്തിൽ വെടിപൊട്ടിയത്. നിലവിൽ ഐസിയുവിലാണ് താരം.നടന്റെ ആരോഗ്യനിലയെ കുറിച്ച് ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല. കുടുംബാംഗങ്ങൾ വിശദമായി പ്രതികരിക്കുമെന്ന് ആശുപത്രി അറിയിച്ചു.

Tags