'ബോഡി ഷെയ്മിംഗ് വിഷമിപ്പിക്കുന്നു'; അസുഖ ബാധിതയെന്ന് അന്ന രാജന്‍

google news
anna

സോഷ്യല്‍ മീഡിയയിലും പൊതു പരിപാടികളിലും സജീവമാണ് നടി അന്ന രാജന്‍. സമീപ കാലത്തായി താരത്തിന് നേരെ നിരവധി വിമര്‍ശനങ്ങളും ബോഡി ഷെയ്മിംഗ് കമന്റുകളുമാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. പൊതു പരിപാടികളിലെ താരത്തിന്റെ വസ്ത്രധാരണത്തെയും രൂക്ഷമായാണ് പലരും വിമര്‍ശിക്കാറുള്ളത്.


ഇപ്പോള്‍ തന്റെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അന്ന. അടുത്തിടെ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ വന്ന നെഗറ്റീവ് കമന്റുകള്‍ക്കാണ് താരം മറുപടി നല്‍കിയത്. പല കമന്റുകളും തന്നെ വ്യക്തിപരമായി വേദനിപ്പിക്കുന്നുണ്ടെന്നും തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ് താനെന്നും അന്ന തുറന്നു പറയുന്നു.
ഓട്ടോഇമ്മ്യൂണ്‍ തൈറോയ്ഡ് എന്ന അസുഖമാണ് തനിക്കുള്ളത്. അതിനാല്‍ ശരീരം ചിലപ്പോള്‍ തടിച്ചും ചിലപ്പോള്‍ മെലിഞ്ഞും ഇരിക്കും. മുഖം വലുതാകുന്നതും സന്ധികളിലെ തടിപ്പും വേദനയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. എന്നാല്‍ അതിനാല്‍ താന്‍ ഒന്നും ചെയ്യാതിരിക്കില്ല. തന്റെ വീഡിയോ കാണാന്‍ താല്‍പ്പര്യമില്ലാത്തവര്‍ കാണേണ്ടതില്ലെന്നും അന്ന പറഞ്ഞു. 'ഞാന്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ നിരവധി മോശം കമന്റുകള്‍ കണ്ടു. അത്തരം കമന്റുകള്‍ക്ക് നിരവധി ലൈക്ക് ലഭിക്കുന്നത് വേദനാജനകാണ്. ഒന്നും ചെയ്യാതെ വീട്ടില്‍ ഇരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം ഈ ലോകം എന്റേതു കൂടിയാണ്' അന്ന പറഞ്ഞു.
'എന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചവരുടെ കരുതലിന് നന്ദി. ഇറുകിയ വസ്ത്രവും ചൂടുള്ള കാലാവസ്ഥയും കാരണം എന്റെ ഡാന്‍സ് ചുവടുകള്‍ക്ക് ചില പരിമിതികള്‍ ഉണ്ടായിരുന്നു. ഞാന്‍ ഒരു പ്രൊഫഷണല്‍ നര്‍ത്തകിയല്ല. എന്നിട്ടും ഞാന്‍ എന്റെ പരമാവധി ശ്രമിച്ചു, ഞാന്‍ സന്തോഷവതിയാണ്' എന്നും അന്ന കൂട്ടിച്ചേര്‍ത്തു.

Tags