ബ്ലാക്ക് പാന്തർ താരം കാരി ബെർനൻസിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

google news
actress carrie

നടി കാരി ബെർനൻസിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. മാന്‍ഹട്ടണലിലെ ഒരു റസ്റ്ററന്റില്‍ ഔട്ട്‌ഡോര്‍ ഏരിയയില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. നിയന്ത്രണം വിട്ട ഒരു കാര്‍ റോഡില്‍ നിന്ന് റസ്റ്റാറന്റിന് നേരേ പാഞ്ഞു വന്നാണ് അപകടം സംഭവിച്ചത്. കാരിയ്ക്ക് പുറമേ ഒന്‍പത് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. 

ഇടിയുടെ ആഘാതത്തില്‍ കാരിയുടെ ശരീരത്തില്‍ മൂന്നോളം ഭാഗത്ത് എല്ലുകള്‍ പൊട്ടി. താടിയെല്ലിനും തലയ്ക്കും പരിക്കേറ്റു. പല്ലുകള്‍ പൊട്ടുകയും ഇളകി വീഴുകയും ചെയ്തിട്ടുണ്ട്. 

ബ്ലാക്ക് പാന്തറിലൂടെ ശ്രദ്ധേയയായ നടിയാണ് കാരി ബെർനൻസ്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് കാരി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.