പേടിപ്പെടുത്തുന്ന മുഹൂർത്തങ്ങളുമായി ഭ്രമയുഗം ട്രൈലെർ

bramayugam trailer

ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ്  ​ഭ്രമയുഗം. ‘ഭൂതകാലം’ എന്ന ഗംഭീര സിനിമക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രത്തിന്റേതായി വരുന്ന ഓരോ അറിയിപ്പുകൾക്കും വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത് . ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. അബുദാബി അൽ വഹ്ദ മാളിൽ നടന്ന ചടങ്ങിൽ മമ്മൂട്ടിയാണ് ട്രെയിലർ ലോഞ്ച് ചെയ്തത്.

നിർമാതാവ് രാമചന്ദ്ര, അഭിനേതാക്കളായ അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, നിർമാതാവ് ആന്റോ ജോസഫ് എന്നിവരും ചടങ്ങിൽ പ​ങ്കെടുത്തു. സിദ്ധാർഥ് ഭരതൻ, മണികണ്ഠൻ ആചാരി, അമൽദ ലിസ് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പൂർണമായും ബ്ലാക്ക് ആന്റ് വൈറ്റിൽ ചിത്രീകരിച്ചിരിക്കുന്ന ഭ്രമയുഗത്തിൽ ഏറെ പേടിപ്പെടുത്തുന്ന രൂപത്തിലും ഭാവത്തിലുമാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.കൊച്ചിയിലും ഒറ്റപ്പാലത്തും ആതിരപ്പള്ളിയിലുമായാണ് ചിത്രീകരണം പൂർത്തീകരിച്ചത്.  ഈ മാസം 15-ന്  ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി തിയറ്ററുകളിലെത്തും.

Tags