കുതിരയെ തടവി ഭീമന്‍ രഘുവും ആരാധനയോടെ നോക്കി നിന്ന് സണ്ണി ലിയോണും ; ' ശരപഞ്ജര' ത്തിലെ ഹിറ്റ് രംഗം പുനരാവിഷ്കരിച്ച് പാന്‍ ഇന്ത്യന്‍ സുന്ദരി

google news
pan indian sundari

ബോളിവുഡ് നടി സണ്ണി ലിയോൺ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ സുന്ദരി എന്ന വെബ് സീരിസിന്റെ ടീസര്‍ പുറത്തിറങ്ങി. മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് കോമഡി ആക്ഷന്‍ ത്രില്ലര്‍ സീരിസാണ് 'പാന്‍ ഇന്ത്യന്‍ സുന്ദരി സണ്ണി ലിയോണിയ്‌ക്കൊപ്പം ഭീമന്‍ രഘുവാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. ഹരിഹരന്‍ സംവിധാനം ചെയ്ത ശരപഞ്ജരം എന്ന സിനിമയിലെ ഏറ്റവും ഹിറ്റായ രംഗമാണ് ടീസറില്‍ പുനഃരാവിഷ്‌കരിച്ചിരിക്കുന്നത്.എച്ച്.ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീന പ്രതാപന്‍ നിര്‍മ്മിക്കുന്ന 'പാന്‍ ഇന്ത്യന്‍ സുന്ദരി'യുടെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത് സതീഷാണ്.

teaser

ജയനും ഷീലയുമാണ് ശരപഞ്ജരത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ജയന്റെ കഥാപാത്രം കുതിരയെ തടവുമ്പോള്‍ ഷീല നോക്കി നില്‍ക്കുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. ഇത് അതേ പടി അനുകരിക്കുന്ന ഭീമന്‍ രഘുവിനെയും സണ്ണി ലിയോണിയെയും ടീസറില്‍ കാണാം.

. പ്രിന്‍സി ഡെന്നിയും ലെനിന്‍ ജോണിയും ചേര്‍ന്നാണ് തിരക്കഥ. അപ്പാനി ശരത്തും മാളവികയും മുഖ്യവേഷങ്ങളിലെത്തുന്ന ഈ സീരീസില്‍ മണിക്കുട്ടന്‍, ജോണി ആന്റണി, ജോണ്‍ വിജയ്, ഭീമന്‍ രഘു, സജിത മഠത്തില്‍, കോട്ടയം രമേശ്, അസീസ് നെടുമങ്ങാട്, ഹരീഷ് കണാരന്‍, നോബി മര്‍ക്കോസ് തുടങ്ങി വലിയ താരനിര തന്നെയുണ്ട്.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി HR OTT-യിലൂടെയാണ് സീരിസ് റിലീസ് ചെയ്യുക. ഛായാഗ്രഹണം -രവിചന്ദ്രന്‍, കലാസംവിധാനം -മധു രാഘവന്‍, ചിത്ര സംയോജനം -അഭിലാഷ് ബാലചന്ദ്രന്‍ എന്നിവരാണ്. ശ്യാം പ്രസാദാണ് 'പാന്‍ ഇന്ത്യന്‍ സുന്ദരി' എന്ന ഈ സീരീസിന് വേണ്ടി ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Tags