മികച്ച പ്രതികരണവുമായി മമ്മൂട്ടിയുടെ ഭ്രമയുഗവും കൊടുമൺ പോറ്റിയും

google news
bramayugam teaser

തെന്നിന്ത്യൻ സിനിമ ലോകത്തും ചർച്ചയാവുകയാണ്  മമ്മൂട്ടിയുടെ ഭ്രമയുഗം.മികച്ച പ്രതികരണമാണ് ഫെബ്രുവരി 15 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്  ലഭിക്കുന്നത്. സസ്പെൻസ് ത്രില്ലർ ചിത്രമായ ഭ്രമയുഗത്തിൽ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.

മൂന്ന് കോടിയാണ് ആദ്യം ദിനം കേരളത്തിൽ നിന്ന് നേടിയത്. സാക്നിൽക്ക് ഡോട് കോം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 3.65 കോടിയാണ് ഭ്രമയുഗത്തിന്റെ ഒന്നാം ദിവസത്തെ ആകെ കളക്ഷൻ. തമിഴ്നാട്ടിലും കാഴ്ചക്കാരെ നേടാൻ ചിത്രത്തിനായിട്ടുണ്ട്. 0.12 കോടിയാണ് ആദ്യദിവസം സമാഹരിച്ചത്. രണ്ടാം ദിവസം മികച്ച പ്രതികരണവുമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

കാതലിന് ശേഷം തിയറ്ററുകളിൽ എത്തിയ മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം.ബ്ലാക്ക് ആന്‍റ് വൈറ്റ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

Tags