പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ബൻസാലിയുടെ 'ലവ് ആൻഡ് വാർ' ഒരുങ്ങുന്നു

love and war

രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന സഞ്ജയ് ലീല ബൻസാലി ചിത്രമാണ് 'ലവ് ആൻഡ് വാർ'. 2025 ക്രിസ്മസ് റിലീസായിട്ടാണ് തിയറ്ററിൽ എത്തുന്നത്.പേര് സൂചിപ്പിക്കുന്നത് പോലെ ഒരു പ്രണയ ചിത്രമായിരിക്കും ഇത്. എന്നാൽ മറ്റുതാരങ്ങളെക്കുറിച്ചോ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കൂടാതെ ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവരും ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം ലവ് ആൻഡ് വാറിന്റെ കാസ്റ്റിങ് ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. ബോളിവുഡിൽ മാത്രമല്ല ആലിയക്കും രൺബീറിനും വിക്കിക്കും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരുപാട് ആരാധകരുണ്ട്. ഇതാദ്യമായിട്ടാണ് വിക്കിക്കൊപ്പം ആലിയയും രൺബീറും പ്രവർത്തിക്കുന്നത്. അയാൻ മുഖർജിയുടെ ബ്രഹ്മാസ്ത്രയിലാണ് രൺബീറും ആലിയയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്.

ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി ബൻസാലി സംവിധാനം ചെയ്ത ഗംഗുഭായ് കത്തിയവാടി ബോളിവുഡിൽ മാത്രമല്ല മറ്റുഭാഷകളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് ആലിയ ഭട്ടിനെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

Tags