വിവാഹമോചന വാര്‍ത്തകള്‍ക്കിടയില്‍ ടെലിവിഷന്‍ പരിപാടിയില്‍ ഭാമ

വിവാഹമോചനത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെ ഒരു ടെലിവിഷന്‍ പരിപാടിയിലും എത്തിയിരിക്കുകയാണ് ഭാമ.ഫ്ളവേഴ്സ് ടിവിയിലെ സ്റ്റാര്‍ മാജിക്കില്‍ ആണ് ഭാമ അതിഥി ആയി എത്തിയത്.
ഷോയില്‍ ഭാമ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ പങ്കുവച്ചു. മകളെ കുറിച്ച് താരം വാചാലയായി. മകളെക്കുറിച്ചും ദാമ്പത്യത്തെക്കുറിച്ചും ഭാമ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ.
ഗൗരി എന്നാണ് മകളുടെ പേര്, കുഞ്ഞിനെ അമ്മു എന്നാണ് വിളിക്കുന്നത്. ഇപ്പോള്‍ രണ്ടു വയസ്സായി. ഒരു ഒരുവയസ് കൂടി ആയി മൂന്ന് വയസ്സൊക്കെ ആയാല്‍ എനിക്ക് ഒന്നുകൂടി ആക്റ്റീവ് ആകാമെന്ന് കരുതുന്നു. പിന്നെ അമ്മയാകുന്നത് അത്ര എളുപ്പമല്ലെന്ന് മനസ്സിലായി.
ഞാന്‍ വിചാരിച്ച അത്ര ഗ്ലോറിഫൈ ചെയ്യാന്‍ പറ്റുന്ന കാര്യമല്ല.വാസുകി ബൈ ഭാമ എന്ന ലേബലില്‍ ഞാന്‍ കാഞ്ചീപുരം സാരികളുടെ ഒരു ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിച്ചു. കുഞ്ഞായി ലോക്ക്ഡൗണ്‍ വന്നു. അതൊക്കെ കഴിഞ്ഞപ്പോള്‍ ഞാന്‍ വര്‍ക്ക് ചെയ്തിരുന്ന ആളായതുകൊണ്ട് എനിക്ക് വീണ്ടും വര്‍ക്ക് ചെയ്യണം എന്റെ മാനസികമായ സന്തോഷത്തിന് വര്‍ക്കും കൂടെ വേണം എന്ന് തോന്നി.
എന്റെ കുറെ നാളത്തെ സ്വപ്നമായിരുന്നു എന്തെങ്കിലും ഒന്ന് തുടങ്ങണമെന്ന് അങ്ങനെ വിചാരിച്ചപ്പോഴാണ് പട്ടുസാരികളുടെ കളക്ഷന്‍ എന്തുകൊണ്ട് തുടങ്ങിക്കൂടാ എന്ന് ചിന്തിച്ചത്. പിന്നെ വാസുകി എന്ന പേര് കുറെ നാളായി എനിക്ക് ഭയങ്കര ഇഷ്ടമാണ്.
അങ്ങനെയാണ് ആ പേര് ഇട്ടത്,തന്റെ പുതിയ സംരഭത്തെ കുറിച്ച് ഭാമ പറഞ്ഞു. താന്‍ ഒരുപാട് മോഡേണ്‍ വസ്ത്രങ്ങളോ ഒരുപാട് നടന് വസ്ത്രങ്ങളോ ഉപയോഗിക്കുന്ന ആളല്ലെന്നും രണ്ടിന്റെ ഇടയില്‍ ആണെന്നും ഭാമ പറഞ്ഞു. താന്‍ ഒറ്റപ്പാലം കാരിയാണോ പാലക്കാട് ആണോ എന്നെല്ലാം ഒരുപാട് പേര് ചോദിക്കാറുണ്ട്. എന്നാല്‍ ഞാന്‍ കോട്ടയംകാരിയാണ്.
ഇപ്പോള്‍ കൊച്ചിയില്‍ ആണ് താമസമെന്നും ഭാമ പറഞ്ഞു. വീട്ടില്‍ ഭര്‍ത്താവ് എന്താണ് വിളിക്കാറുള്ളത് എന്ന് ചോദിച്ചപ്പോള്‍ പ്രത്യേകിച്ച് ഒന്നും വിളിക്കാറില്ല എന്നായിരുന്നു ഭാമയുടെ മറുപടി. അതെ, ദേ എന്നൊക്കെ ആണ് വിളിക്കുക. ഞാന്‍ അപ്പു എന്നാണ് വിളിക്കുക. ശരിക്കും ഞങ്ങള്‍ വീട്ടില്‍ വിളിക്കുന്നതൊന്നും നാട്ടില്‍ പറയാന്‍ പറ്റില്ലെന്നും ചിരിച്ചു കൊണ്ട് ഭാമ പറഞ്ഞു.
കുറച്ചു നാളുകളായി പഴയത് പോലെ സിനിമകളിലേക്ക് വരണം പരിപാടികളില്‍ പങ്കെടുക്കണം എന്നൊക്കെയുണ്ട്. അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോഴും വണ്ണമൊന്നുമില്ലാതെ ഇരിക്കുന്നതെന്നു നടി പറഞ്ഞു.
അമ്മയായപ്പോള്‍ ക്ഷമ പഠിച്ചു നേരത്തെ ക്ഷമ ഉണ്ടായിരുന്നില്ല. ഞാന്‍ വിചാരിക്കുന്ന കാര്യങ്ങള്‍ അപ്പോള്‍ തന്നെ നടന്നില്ലെങ്കില്‍ ടെന്‍ഷനാവും. ദേഷ്യം വരും. പക്ഷെ ഇപ്പോള്‍ മാറി. അതുകൊണ്ട് കാര്യമില്ലെന്ന് മനസിലായെന്നും ഭാമ പറഞ്ഞു.
ഇതിനിടെഭാമയുടെ ഭര്‍ത്താവായ അരുണ്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ച വാക്കുകളും ശ്രദ്ധേയമാകുകയാണ്.ദുബായില്‍ ഇന്നലെയും മഴ പെയ്തു. ഷവര്‍മയുടെ ചൂട് ഇനിയും മാറിയില്ല.നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ചു എന്നാണ് അരുണ്‍ കുറിച്ചത്. ഇതോടെ അരുണും ഭാമയും തമ്മില്‍ ചെറിയ സൗന്ദര്യ പിണക്കം മാത്രമാണുള്ളതെന്ന നിഗമനത്തില്‍ എത്തിയിരിക്കുകയാണ് ആരാധകര്‍.