ബെന്യാമിന് കൊടുത്തതിന്റെ പത്തിരട്ടി തുക നജീബിന് എത്തിയിട്ടുണ്ട്; ബ്ലെസ്സി

google news
najeeb and blessi

ആടുജീവിതം സിനിമയാക്കുന്നതിന് വേണ്ടി എഴുത്തുകാരൻ ബെന്യാമിന് നൽകിയ തുകയെക്കാൾ പത്തിരട്ടി തുക നജീബിന് നൽകിയിട്ടുണ്ടെന്ന്  ബ്ലെസി. നജീബിനെക്കുറിച്ച് ആശങ്ക വേണ്ടെന്നും പിന്തുണക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് ചെയ്യാമെന്നും സംവിധായകൻപറഞ്ഞു.

'നജീബിനെ ഞങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ഒരാളായാണ് കാണുന്നത്. അദ്ദേഹത്തിന് ഒരു വർഷം മുന്നേ തന്നെ നല്ലൊരു ജോലി ഓഫർ ചെയ്തിരുന്നു. എന്നെ പോലും അതിശയിപ്പിക്കുന്ന തരത്തിൽ ഒരു സംഭവമുണ്ടായി. ഞാൻ പോലും അറിയാതെ, ഞാൻ ബെന്യാമിന് കൊടുത്തതിന്റെ 10 ഇരട്ടിയിലധികം തുക നജീബിന് എത്തിയിട്ടുണ്ട്. ഞങ്ങൾക്കിടയിൽ പോലും പരസ്പരം ഇത്ര നൽകി സഹായിച്ചു എന്ന് പറയുന്നില്ല. അദ്ദേഹത്തിന്റെ മകന് ജോലി ഇല്ലാതിരുന്ന സമയത്ത്, പുറത്ത് ജോലി ശരിയാക്കിയിരുന്നു. അതുകൊണ്ട് ആശങ്ക ഒന്നും വേണ്ട. അദ്ദേഹത്തെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് ചെയ്യാം' - ബ്ലെസി പറഞ്ഞു.

മാർച്ച് 28 നാണ് ആടുജീവിതം തിയറ്ററുകളിലെത്തിയത്. 88 കോടിയാണ് എട്ട് ദിവസത്തെ ചിത്രത്തിന്റെ ആഗോളകളക്ഷൻ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രമെത്തിയത്.ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Tags