സീരിയലിൽ അഭിനയിക്കുന്നവരെ സിനിമകളിൽ പരിഗണിക്കാറില്ല; ബീന ആന്റണി

beena antony
beena antony

ടിവി സീരിയലുകളിൽ അഭിനയിക്കുന്നവരെ പിന്നീട് സിനിമകളിൽ വേഷങ്ങൾ ചെയ്യാൻ പരിഗണിക്കില്ലെന്ന് നടി ബീന ആന്റണി. നിരവധി പേരോട് സിനിമയിൽ ചാൻസിനായി ചോദിച്ചിട്ടുണ്ടെന്നും എന്നാൽ സീരിയലിൽ അഭിനയിക്കുന്നതിനാൽ തന്നെ പരിഗണിക്കുന്നില്ലെന്നും ബീന ആന്റണി പറഞ്ഞു. ഈ അവസ്ഥ ഇപ്പോഴും തുടരുന്നുണ്ടെന്നും ബീന കൂട്ടിച്ചേർത്തു.

'സീരിയലിൽ പോയത് കൊണ്ട് സിനിമയിൽ പിന്നീട് പരിഗണിക്കപ്പെട്ടില്ല. അത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സീരിയലിൽ അഭിനയിക്കുന്നവരെ സിനിമയിൽ എടുക്കേണ്ട എന്ന ധാരണ ഉണ്ട്. അമ്മയുടെ പരിപാടികളിൽ പോകുമ്പോഴെല്ലാം നിരവധി പേരോട് ചാൻസ് ചോദിക്കാറുണ്ട്. ടെലിവിഷനിൽ കൂടുതൽ വന്നതുകൊണ്ട് തന്നെ നിങ്ങളെ പബ്ലിക് സ്വീകരിക്കില്ല എന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ മമ്മൂട്ടിയെയും മോഹൻലാലിനെയും ആളുകൾ വർഷങ്ങളായി കാണുന്നത് കൊണ്ട് അവരെയും മടുക്കില്ലേ എന്ന ചോദ്യം താൻ തിരിച്ച് ചോദിച്ചെ'ന്നും ബീന ആന്റണി പറഞ്ഞു.