ബേസില്‍ ജോസഫ് വോള്‍വോയുടെ എക്സ് സി 90 എസ്.യു.വി സ്വന്തമാക്കി

bazil
സൂപ്പര്‍ഹിറ്റാകുകയും ഒപ്പം ഏറെ പ്രശംസ നേടുകയും ചെയ്ത മിന്നല്‍ മുരളി

കൊച്ചി:  സംവിധായകന്‍ ബേസില്‍ ജോസഫ് വോള്‍വോയുടെ എക്സ് സി 90 എസ്.യു.വി സ്വന്തമാക്കി. കൊച്ചിയിലെ വോള്‍വോ ഡീലറില്‍ നിന്നാണ് വാഹനത്തിന്‍റെ കീ ബേസിലും ഭാര്യയും ചേര്‍ന്ന് വാങ്ങിയത്. ഏകദേശം 97 ലക്ഷം രൂപയാണ് വോള്‍വോ എക്സ് സി 90 എസ്.യു.വിയുടെ എക്സ്ഷോറൂം വില.

സൂപ്പര്‍ഹിറ്റാകുകയും ഒപ്പം ഏറെ പ്രശംസ നേടുകയും ചെയ്ത മിന്നല്‍ മുരളി എന്ന ചിത്രം ഇറങ്ങി ഒരു വര്‍ഷം തികയുമ്പോഴാണ് ആഢംബര വാഹനം നടനും സംവിധായകനുമായ ബേസില്‍ സ്വന്തമാക്കുന്നത്.

Share this story