‘ഒരു ഭാരത സർക്കാർ ഉത്പന്നം’ ടീസർ പുറത്ത്

google news
oru bharatha sarkkar ulppannam

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ ഒരു ഭാരത സർക്കാർ ഉൽപ്പന്നം ടീസർ പുറത്തിറങ്ങി . സുഭീഷ് സുബി, ഷെല്ലി, ​ഗൗരി ജി. കിഷൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ .ടി.വി രഞ്ജിത്ത് സംവിധാനത്തിൽ ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ അജു വർ​ഗീസ്, ജാഫർ ഇടുക്കി, വിനീത് വാസുദേവൻ, ദർശന നായർ, ജോയ് മാത്യു, ലാൽ ജോസ്, വിജയ് ബാബു, ഹരീഷ് കണാരൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചിത്രം മാർച്ചിൽ റിലീസ് ചെയ്യും.

കേന്ദ്രസർക്കാറിന്റെ ഒരു പദ്ധതി ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രതിസന്ധികളും അതിന്റെ നർമ്മത്തിൽ ചാലിച്ച ആഖ്യാനവുമാണ് സിനിമയുടെ ഇതിവൃത്തം. ടി.വി കൃഷ്ണൻ തുരുത്തി, ര‍ഞ്ജിത്ത് ജ​ഗന്നാഥൻ, കെ.സി രഘുനാഥ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ നിസാം റാവുത്തർ ആണ്. അൻസർ ഷായാണ് ഛായാ​ഗ്രഹണം.

ക്രിയേറ്റീവ് ഡയറക്ടർ- രഘുരാമ വർമ്മ, എക്സികുട്ടീവ് പ്രൊഡ്യൂസർ- നാ​ഗരാജ് നാനി, എഡിറ്റർ- ജിതിൻ ഡി.കെ, സം​ഗീതം- അജ്മൽ ഹസ്ബുല്ല, ​ഗാനരചന- അൻവർ അലി, വൈശാഖ് സു​ഗുണൻ, പശ്ചാത്തല സം​ഗീതം- എ.ടീം, കലാസംവിധാനം- ഷാജി മുകുന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- എംഎസ് നിധിൻ, സൗണ്ട് ഡിസൈനർ- രാമഭദ്രൻ ബി, മിക്സിങ്- വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കണ്ട്രോളർ- ദീപക് പരമേശ്വരൻ.

Tags