ബാന്ദ്ര സിനിമയ്ക്കെതിരേ നെഗറ്റീവ് റിവ്യൂ ; വ്‌ലോഗര്‍മാര്‍ക്കെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശം

bandra

തിരുവനന്തപുരം: ബാന്ദ്ര സിനിമയ്ക്കെതിരേ നെഗറ്റീവ് റിവ്യൂ ഇട്ട യൂട്യൂബ് വ്‌ലോഗര്‍മാര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി പോലീസിനു നിര്‍ദേശം നല്‍കി.പൂന്തുറ പോലീസിനോടാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചത്.

2023 നവംബര്‍ 10-നാണ് സിനിമ റിലീസ് ചെയ്തത്. രാവിലെ 11.30-ന് സിനിമ റിലീസ് ചെയ്ത് അരമണിക്കൂര്‍ ആകുന്നതിനു മുന്‍പ് വ്‌ലോഗര്‍മാര്‍ നെഗറ്റീവ് പരാമര്‍ശവുമായി എത്തി.

മൂന്നുദിവസംകൊണ്ട് 27 ലക്ഷം പ്രേക്ഷകരാണ് നെഗറ്റീവ് റിവ്യൂ കണ്ടത്. സിനിമാ വ്യവസായത്തെ തകര്‍ക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്നായിരുന്നു സിനിമാ നിര്‍മാതാവ് വിനായക ഫിലിംസിന്റെ ആരോപണം. ഇതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും സ്വകാര്യ അന്യായത്തില്‍ ആവശ്യപ്പെട്ടിരുന്നു.

യൂട്യൂബ് വ്ലോഗര്‍മാരായ അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി വ്ലോഗ്സ്, ഷാന്‍ മുഹമ്മദ്, അര്‍ജുന്‍, ഹിജാസ് ടാക്സ്, സായികൃഷ്ണ എന്നിവരാണ് കേസിലെ പ്രതികള്‍.

Tags