'തീർത്തും സാധാരണമായ ഒരു ദിവസം' ; സപ്തതിയെ അവധിദിനമാക്കി ബാലചന്ദ്രമേനോൻ

google news
balachandramenon

കൊച്ചി: ‘സപ്തതിയെ അവധിദിനമാക്കി നടനും സംവിധായകനുമായ  ബാലചന്ദ്രമേനോൻ.സിനിമയുടെ എല്ലാമേഖലയിലും കൈയൊപ്പിട്ട പ്രതിഭ ജീവിതത്തിലെ നാഴികക്കല്ലിനെ പതിവുചിരിയോടെ നിസ്സംഗമായി മറികടന്നു.നിങ്ങൾ പത്രക്കാരുടെ ഭാഷയിൽപ്പറഞ്ഞാൽ തീർത്തും സാധാരണമായ ഒരു ദിവസം’ -സപ്തതിയുടെ ആഘോഷത്തെ ബാലചന്ദ്രമേനോൻ ഒറ്റവാചകത്തിൽ ഒതുക്കി.


അമേരിക്കയിലായിരുന്ന ബാലചന്ദ്രമേനോൻ മൂന്നാഴ്ചമുമ്പാണ് കാക്കനാട്ടെ ഫ്‌ളാറ്റിൽ തിരിച്ചെത്തിയത്. സപ്തതിയായിരുന്നിട്ടും പ്രത്യേക ആഘോഷങ്ങളൊന്നുമുണ്ടായില്ല.‘‘ഞാൻ ഈ ദിവസം ഒരു അവധിദിനമായിട്ടെടുത്തു. കുറെയേറെപ്പേർ വിളിച്ചു, സന്ദേശങ്ങളയച്ചു. അതെല്ലാം നോക്കി. കാരണം അതൊരു സെൻസസ് കൂടിയാണ്. എത്രപേരുടെ ഓർമയിൽ നമ്മളുണ്ടെന്ന കണക്കെടുപ്പ്’’ -മേനോൻ പറഞ്ഞു. പക്ഷേ, ആരാധകരുടെ ആവശ്യപ്രകാരം ഒരു വീഡിയോ ഉണ്ടാക്കിനൽകി.


വീഡിയോയുടെ  അവസാനഭാഗത്ത് ‘രണ്ടാംബാല്യം ആരംഭിക്കുന്നു’ എന്ന വാചകത്തിനുകീഴെ ഒരു പുലിക്കുട്ടിയുടെ കളിപ്പാട്ടത്തിനു മീതേയിരുന്ന് നീങ്ങുന്ന മേനോനെയും കാണാം. സപ്തതിവർഷത്തിൽ സിനിമയെ ഗൗരവമായി സമീപിക്കുന്നവർക്കായി ‘ക്ലാപ് ടു ക്ലാപ്‌സ്’ എന്നപേരിൽ പരിശീലനപരിപാടി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ബാലചന്ദ്രമേനോൻ.

Tags