'എലിസബത്ത് എന്നേക്കും എന്റേതാണ്'; വീഡിയോയുമായി ബാല

bala
 ബാലയുടെ രണ്ടാം വിവാഹവും പരാജയമായിരുന്നുവെന്ന തരത്തിലായിരുന്നു പ്രചരണം. ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ് ബാല.

കഴിഞ്ഞ വർഷം ആയിരുന്നു എലിസബത്തുമായുള്ള ബാലയുടെ രണ്ടാം വിവാഹം. കഴിഞ്ഞ കുറച്ചു മാസങ്ങളായി എലിസബത്തിനെ സോഷ്യൽ മീഡിയയിലും മറ്റും കാണാതായി. പിന്നാലെ ഇരുവരും വേർപിരിഞ്ഞുവെന്ന തരത്തിൽ നിരവധി വാർത്തകൾ വന്നു.

 ബാലയുടെ രണ്ടാം വിവാഹവും പരാജയമായിരുന്നുവെന്ന തരത്തിലായിരുന്നു പ്രചരണം. ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ് ബാല.

'എലിസബത്ത് എന്നേക്കും എന്റേതാണ്' എന്ന തലക്കെട്ടോടെ എലിസബത്തിനൊപ്പമുള്ള വീഡിയോയാണ് ബാല പങ്കുവച്ചിരിക്കുന്നത്. ബാലയുടെ കൂളിങ് ​ഗ്ലാസ് ധരിച്ച് എലിസബത്ത് ന‍ൃത്തം ചെയ്യുന്നതും വീ‍ഡിയോയിൽ കാണാം.

'എന്റെ കൂളിങ് ​ഗ്ലാസ് ഒരാൾ വന്ന് അടിച്ച് മാറ്റി.... അയാൾ ആരാണെന്ന് നിങ്ങൾക്ക് ഞാൻ കാണിച്ച് തരാമെന്ന്' പറഞ്ഞാണ് ബാല എലിസബത്തിനെ വീഡിയ്ക്ക് മുമ്പിലേക്ക് കൊണ്ടുവന്നത്. ശേഷം വിജയിയുടെ രഞ്ജിതമേ പാട്ടിനൊപ്പം ഇരുവരും ചുവടുവയ്ക്കുന്നതും വീഡിയോയിൽ കാണം. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Share this story