ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ ഒടിടി റിലീസിന്

akshay

അക്ഷയ് കുമാറും ടൈഗര്‍ ഷറോഫും മുഖ്യവേഷങ്ങളിലെത്തിയ ചിത്രമാണ് 'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍'. വമ്പന്‍ ബജറ്റിലും വലിയ ഹൈപ്പിലുമെത്തിയ സിനിമ തിയേറ്ററുകളില്‍ ആദ്യ ദിനം മുതല്‍ തകര്‍ന്നടിയുകയായിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയില്‍ എത്താന്‍ പോവുകയാണ്. ജൂണ്‍ ആറ് മുതല്‍ ചിത്രം നെറ്റ്ഫ്‌ലിക്‌സിലൂടെ സ്ട്രീം ചെയ്യും.

2024 ഏപ്രിലിലെ ഈദ് ദിനത്തില്‍ തീയറ്ററില്‍ എത്തിയ ചിത്രം 350 കോടിയോളം ബജറ്റിലാണ് ഒരുക്കിയത്. 95 കോടി മാത്രമാണ് സിനിമ തിയേറ്ററുകളില്‍ നിന്ന് നേടിയത്. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജാണ് പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. സോനാക്ഷി സിന്‍ഹ, മാനുഷി ചില്ലര്‍, അലയ എഫ് എന്നിവരാണ് നായികമാര്‍.

Tags