മോശം രംഗങ്ങളുള്ള സിനിമകളുടെ വാണിജ്യ വിജയം അപകടം-ജാവേദ് അക്തർ

Javed Akhtar

മുംബൈ: സ്ത്രീയായതുകൊണ്ട് തല്ലിയാലും കുഴപ്പമില്ലെന്ന് പുരുഷൻ പറയുന്ന സിനിമ ഹിറ്റാകുന്നത് അപകടമാണെന്ന് മുതിർന്ന ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്തർ.മോശം രംഗങ്ങളുള്ള സിനിമകളുടെ വാണിജ്യ വിജയം അപകടകരമായ പ്രവണതയാണെന്നും  ഔറംഗബാദിൽ നടന്ന അജന്ത എല്ലോറ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സിനിമയുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കവേ  അദ്ദേഹം പറഞ്ഞു .

ഏതൊക്കെ സിനിമകൾ സ്വീകരിക്കണം, നിരസിക്കണമെന്ന് തീരുമാനിക്കേണ്ട ബാധ്യത പ്രേക്ഷകർക്കാണ്. ഇന്നത്തെ കാലത്ത് സിനിമാക്കാരേക്കാൾ കൂടുതൽ ഉത്തരവാദിത്വം പ്രേക്ഷകർക്കാണെന്ന് താൻ കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

സമൂഹം കൈയടിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ഇന്നത്തെ യുവസംവിധായകർക്ക് ഒരു പരീക്ഷണ സമയമാണെന്ന് താൻ വിശ്വസിക്കുന്നു. പുരുഷൻ സ്ത്രീയോട് ചെരുപ്പ് നക്കാൻ ആവശ്യപ്പെടുന്ന സിനിമയുണ്ടെങ്കിൽ, സ്ത്രീയായത് കൊണ്ട് തല്ലിയാലും കുഴപ്പമില്ലയെന്ന് പുരുഷൻ പറയുന്ന സിനിമ സൂപ്പർ ഹിറ്റാണെങ്കിൽ വളരെ അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു.

Tags