ബിജു മേനോന്‍ ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ; തലവന്‍ ഉടന്‍ തിയറ്ററിലേക്ക്

thalavan

ജിസ് ജോയ് സംവിധാനം ചെയുന്ന പുതിയ ചിത്രം തലവന്റെ ഡബ്ബിങ്ങ് പൂര്‍ത്തിയായി. സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കുവെച്ചാണ് അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചത്. ബിജു മേനോന്‍  ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഈ മാസം അവസാനത്തോടെ ചിത്രം തിയേറ്ററുകളില്‍ എത്തും.

രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസര്‍മാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെയും ലണ്ടന്‍ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. അനുശ്രീ, മിയ, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Tags