ഏഷ്യാനെറ്റ് ജനപ്രിയ നായികമാര്‍ പങ്കുചേര്‍ന്ന് പൊങ്കാല ആഘോഷമാക്കി..

Asianet popular heroines joined and celebrated attukal Pongala

മുപ്പതു വര്‍ഷത്തിലധികം മലയാളികളുമായി അനുദിനം ആത്മബന്ധം പുലര്‍ത്തുന്ന ലോകമലയാളികളുടെ സ്വന്തം ചാനലാണ് ഏഷ്യാനെറ്റ്. ഏഷ്യാനെറ്റിനെ ഏറ്റവും ജനപ്രിയമാക്കുന്നതിലെ വലിയ ഘടകം ഏഷ്യാനെറ്റ് പ്രേക്ഷകര്‍ക്ക് നല്‍കുന്ന മെഗാഹിറ്റ് സീരിയലുകളാണ്. 

ഏഷ്യാനെറ്റ് ജനപ്രിയ സീരിയലുകളായ കുടുംബവിളക്ക്, ഗീതാഗോവിന്ദം, കാതോട് കാതോരം, മൗനരാഗം, ചന്ദ്രകയിലലിയുന്നു ചന്ദ്രകാന്തം, പത്തരമാറ്റ് തുടങ്ങിവയിലെ സ്ത്രീകളാണ് ആറ്റുകാല്‍ പൊങ്കാല ഒരുമിച്ചിട്ടത്. ഗീതു, പ്രിയ, ഗൗരി, മീനു, പ്രഭാവതി, അളകനന്ദ, കല്ല്യാണി, നന്ദ, ജലജ, അഞ്ജലി തുടങ്ങി പ്രേക്ഷകര്‍ നെഞ്ചേറ്റിയ ഏഷ്യാനെറ്റ് കഥാപാത്രങ്ങളെല്ലാം പങ്കുചേര്‍ന്ന് പെങ്കാലയുടെ ഭാഗമായി. 

ഇത്രയും താരങ്ങളെ ഒരുമിച്ച് കണ്ട ആവേശത്തിലായിരുന്നു ആറ്റുകാല്‍ പെങ്കാലയ്‌ക്കെത്തിയ സ്ത്രീകള്‍. അവര്‍ താരങ്ങളോട് കുശലം ചോദിച്ചും ഒപ്പം നിന്ന് ഫോട്ടോയെടുത്തും 'പങ്കുചേര്‍ന്ന് പൊങ്കാല' കൂടുതല്‍ ആഘോഷമാക്കി.

Asianet popular heroines joined and celebrated attukal Pongala


 

Tags