അവൾ എന്റെ തോളൊപ്പം വളർന്നിരിക്കുന്നു ...; മകൾക്കൊപ്പമുള്ള ചിത്രവുമായി ആര്യ

google news
arya
അരക്കെട്ടിൽ നിന്ന് താഴെ ഇറക്കിയിട്ട് അധികമായില്ല.

പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയും അവതാരകയും ഒക്കെയാണ് ആര്യ. ആരാധകരുമായി നിരന്തരം സംവദിക്കാറുള്ള ആര്യ മിക്ക വിശേഷങ്ങളും തന്റെ ഫാൻസുമായി ഷെയർ ചെയ്യാറുണ്ട്.

ഇപ്പോഴിതാ ആര്യ മകൾ റോയയെക്കുറിച്ച് പറയുന്ന വാക്കുകളാണ് വൈറലാകുന്നത്. മകൾക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു താരത്തിന്റെ കമന്റ്.

'നോക്കണ്ട ഉണ്ണീ ... ഇത് അതന്നെ .. എന്റെ തോള് വരെ അയി. സമയം വളരെ വേഗത്തിൽ പറക്കുന്നു !! എന്റെ തന്നെ മറ്റൊരു രൂപമായ ഇവളെ അരക്കെട്ടിൽ നിന്ന് താഴെ ഇറക്കിയിട്ട് അധികമായില്ല. ഇപ്പോൾ അവൾ എന്റെ തോളൊപ്പം വളർന്നിരിക്കുന്നു' ... എന്നാണ് ആര്യ കുറിച്ചത്. ഒരേപോലെയുള്ള വേഷത്തിലാണ് രണ്ടുപേരും എത്തുന്നത്. സന്തൂർ മമ്മിയെന്ന് ആര്യയെ അഭിസംബോധന ചെയ്താണ് പലരുടെയും കമന്റുകൾ.