ദുൽഖറും ജയം രവിയും പിന്മാറി; തഗ് ലൈഫിൽ അരവിന്ദ് സ്വാമിയും നിവിൻ പോളിയും?

google news
nivin thung

മണിരത്നം-കമൽഹാസൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് തഗ് ലൈഫ്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ നിവിൻ പോളിയും അരവിന്ദ് സ്വാമിയും എത്തുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ചിത്രത്തിൽ നിന്ന് നേരത്തെ ദുൽഖറും ജയം രവിയും പിന്മാറിയിരുന്നു. ഇവർക്ക് പകരമാണ് ചിത്രത്തിലേക്ക് നിവിൻ പോളിയെയും അരവിന്ദ് സ്വാമിയെയും പരിഗണിച്ചതെന്നാണ് പുതിയ വാർത്ത. 

ജയം രവിക്ക് പകരമായാണ് അരവിന്ദ് സ്വാമി എത്തുന്നത്. ദുൽഖറിന് പകരം നിവിൻ പോളിയും. എന്നാൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും മാധ്യമങ്ങൾ സൂചിപ്പിക്കുന്നു. മാത്രമല്ല, ചിത്രത്തിൽ സിമ്പുവും ഒരു കഥാപാത്രമായെത്തുമെന്നുള്ള വിവരങ്ങളുമുണ്ട്.

മലയാളത്തിൽ നിന്ന് ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ് തുടങ്ങിയവരും തഗ് ലൈഫിന്റെ ഭാഗമാകുന്നുണ്ട്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ് മൂവീസും ചേർന്നാണ് തഗ് ലൈഫ് നിർമ്മിക്കുന്നത്. തൃഷ കൃഷ്ണൻ, ഗൗതം കാർത്തിക് എന്നിവരും സിനിമയുടെ ഭാഗമാണ്.