എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം എ ആർ മുരുഗദോസ് വീണ്ടും ഹിന്ദിയിലേക്ക്; സൽമാൻ ഖാൻ പ്രധാനവേഷത്തിലെത്തും

google news
a r murugadoss

തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകൻ എആർ മുരുഗദോസ് എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഹിന്ദിയിലേക്ക്. എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൽമാൻഖാൻ പ്രധാന വേഷത്തിലെത്തും. ചിത്രത്തെ കുറിച്ചുള്ള പ്രാരംഭ ചർച്ചകൾ പുരോഗമിക്കുകയാണെന്നും അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 400 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുക.

അതേസമയം തമിഴിൽ ശിവകാർത്തികേയനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന 'എസ്‌കെ 23' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ചിൽ ആരംഭിക്കും. മൃണാൽ താക്കൂർ ആദ്യമായി തമിഴിൽ അരങ്ങേറ്റം കുറിക്കാൻ പോകുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. ചിത്രത്തിൽ മോഹൻലാൽ, വിദ്യുത് ജംവാൾ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.