വേറൊന്നും ഉദ്ദേശിച്ചല്ല , ഫാന്‍ ആതുകൊണ്ട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണ് ; അപര്‍ണ ബാലമുരളിയോട് മാപ്പ് പറഞ്ഞ് വിദ്യാര്‍ത്ഥി

aparna
പുതിയ ചിത്രം തങ്കത്തിന്റെ പ്രചാരണത്തിനു വേണ്ടിയാണ് ചിത്രത്തിലെ അഭിനേതാക്കളായ അപര്‍ണയും വിനീത് ശ്രീനിവാസനും ലോ കോളജിന്റെ യൂണിയന്‍ ഉദ്ഘാടന ചടങ്ങിന് എത്തിയത്. വേദിയില്‍ എത്തിയ വിദ്യാര്‍ത്ഥി അപര്‍ണയുടെ കയ്യില്‍ കടന്നു പിടിച്ച്‌ എഴുന്നേല്‍പ്പിക്കുകയും തോളില്‍ കയ്യിടാന്‍ ശ്രമിക്കുകയും ആയിരുന്നു.

നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ  വിദ്യാര്‍ത്ഥി മാപ്പ് പറഞ്ഞു. ലോ കോളേജ് യൂണിയൻ ഉദ്ഘാടനെത്തിയപ്പോഴാണ് സംഭവം. നടിക്ക് പൂവ് സമ്മാനിക്കാൻ വേദിയിൽ എത്തിയ വിദ്യാർത്ഥി നടിയുടെ കയ്യിൽ കടന്നു പിടിക്കുകയും തോളിൽ കയ്യിടാൻ ശ്രമിക്കുകയുമായിരുന്നു.

പുതിയ ചിത്രം തങ്കത്തിന്റെ പ്രചാരണത്തിനു വേണ്ടിയാണ് ചിത്രത്തിലെ അഭിനേതാക്കളായ അപര്‍ണയും വിനീത് ശ്രീനിവാസനും ലോ കോളജിന്റെ യൂണിയന്‍ ഉദ്ഘാടന ചടങ്ങിന് എത്തിയത്. വേദിയില്‍ എത്തിയ വിദ്യാര്‍ത്ഥി അപര്‍ണയുടെ കയ്യില്‍ കടന്നു പിടിച്ച്‌ എഴുന്നേല്‍പ്പിക്കുകയും തോളില്‍ കയ്യിടാന്‍ ശ്രമിക്കുകയും ആയിരുന്നു. 

അപ്രതീക്ഷിത പെരുമാറ്റത്തില്‍ അപര്‍ണ ഞെട്ടുന്നതും മാറി നില്‍ക്കാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം. വീണ്ടും തോളില്‍ കയ്യിടാന്‍ ഒരുങ്ങുമ്ബോള്‍ അപര്‍ണ വെട്ടിച്ച്‌ മാറി. 'എന്താടോ ഇത് ലോ കോളേജ് അല്ലെ' എന്ന് ചോദിക്കുന്നതും വിഡിയോയില്‍ കാണാം.

അപർണ അതൃപ്തി വ്യക്തമാക്കിയതോടെ വീണ്ടും വേദിയിൽ എത്തിയ വിദ്യാർത്ഥി താൻ വേറൊന്നും ഉദ്ദേശിച്ചല്ല ചെയ്തതെന്നും ഫാൻ ആതുകൊണ്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ചതാണെന്നും പറയുന്നുണ്ട്.

വീണ്ടും കൈ നീട്ടിയ യുവാവിന് കൈ കൊടുക്കാന്‍ അപര്‍ണ വിസമ്മതിച്ചു. തുടര്‍ന്ന് യുവാവ് വിനീതിന് കൈ കൊടുക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കൈകൊടുക്കാതെ വിനീത് കുഴപ്പമില്ല പോകൂ എന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയെ അയക്കുന്നു. 

Share this story