ജോലിയുടെ ഭാഗമായി കുറച്ചു ദിവസം ബാങ്കോക്കില്‍; ഫോട്ടോയുമായി അനുഷ്‌ക ശര്‍മ

anush
പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ നിരവധിപേരാണ് കമന്റും ലൈക്കുകളും ചെയ്തിരിക്കുന്നത്. 

സമൂഹമാധ്യമത്തിൽ സജീവമാണ് പ്രേക്ഷകരുടെ പ്രിയ താരം അനുഷ്‌ക ശര്‍മ. വിശേഷങ്ങളെല്ലാം തന്നെ ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്.

 ഇപ്പോഴിതാ ബാങ്കോക്ക് വിശേഷങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് അനുഷ്‌കയുടെ ഇന്‍സ്റ്റഗ്രാം. ബാങ്കോക്കിലെ ട്രാഫിക്കും ഭക്ഷണവും തെരുവുകളുടെ ചിത്രവുമൊക്കെ അനുഷ്‌ക പങ്കുവച്ചിട്ടുണ്ട്.

ചിത്രീകരണത്തിന്റെ ഭാഗമായി ബാങ്കോക്കിലെത്തിയ അനുഷ്‌ക ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിനൊപ്പം ഇങ്ങനെ കുറിച്ചു 'ജോലിയുടെ ഭാഗമായി കുറച്ചു ദിവസം ബാങ്കോക്കിലാണ്. ഇവിടുത്തെ പ്രധാന സംസാരവിഷയങ്ങളില്‍ ഒന്നാണ് ഈ സെല്‍ഫിയില്‍. ട്രാഫിക്ക് ബ്ലോക്ക്!'. 

പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ നിരവധിപേരാണ് കമന്റും ലൈക്കുകളും ചെയ്തിരിക്കുന്നത്. 

Share this story