ഹിന്ദിയിൽ ഇത്തരം ആശയങ്ങളുടെ റീമേക്ക് മാത്രമേ ചെയ്യാൻ കഴിയൂ: മഞ്ഞുമ്മൽ ബോയ്സിനെ പ്രശംസിച്ച് അനുരാഗ് കശ്യപ്

google news
Only remakes of such ideas can be done in Hindi: Anurag Kashyap praises Manjummal Boys

മുഖ്യധാരാ സിനിമയിൽ നിന്നുള്ള, അങ്ങേയറ്റം ആത്മവിശ്വാസമുള്ള ഗംഭീര ഫിലിം മേക്കിംഗ്.  മലയാള സിനിമകളെ പ്രശംസിച്ച് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. മഞ്ഞുമ്മല്‍ ബോയ്സും ഭ്രമയുഗവും താന്‍ കണ്ടെന്നും മലയാളി സംവിധായകരോട് തനിക്ക് അസൂയ തോന്നുന്നെന്നും  അനുരാഗ് കശ്യപ് പറഞ്ഞു .


“. ഇന്ത്യയിൽ ബിഗ് ബജറ്റിലുള്ള മറ്റെല്ലാ ചലച്ചിത്ര നിർമ്മാണത്തേക്കാളും ഏറെ മികച്ചത്. അത്രയും ആത്മവിശ്വാസം, അസാധ്യമെന്ന് തോന്നുന്ന കഥപറച്ചിൽ. ഒരു നിർമ്മാതാവിന് മുന്നിൽ ഒരാൾ ഈ കഥ എങ്ങനെ അവതരിപ്പിച്ച് സമ്മതം നേടും എന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾത്തന്നെ എനിക്ക് അതിശയം തോന്നുന്നു. ഹിന്ദിയിൽ അവർക്ക് ഇത്തരം ആശയങ്ങളുടെ റീമേക്ക് മാത്രമേ ചെയ്യാൻ കഴിയൂ. ഹിന്ദി സിനിമ ശരിക്കും വളരെ പിന്നിലാണ്,  മഞ്ഞുമ്മല്‍ ബോയ്സിനെ കുറിച്ച്അനുരാഗ് പറഞ്ഞതിങ്ങനെ .


“മലയാളത്തിലെ സംവിധായകരോട് എനിക്ക് ഏറെ അസൂയ തോന്നുന്നു. അവരുടെ ധൈര്യം, സാഹസികത, ഒപ്പം കാര്യങ്ങളെ നന്നായി മനസിലാക്കുന്ന ഗംഭീര പ്രേക്ഷകരും ചേർന്നാണ് അവിടുത്തെ ഫിലിം മേക്കിംഗിനെ ശാക്തീകരിക്കുന്നത്. എനിക്ക് അങ്ങേയറ്റം അസൂയ തോന്നുന്നു. പിന്നെ മമ്മൂട്ടി… എന്താണ് അദ്ദേഹം ചെയ്‍തിരിക്കുന്നത് എന്നാണ് ഭ്രമയുഗത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്… കാതലാണ് എൻറെ അടുത്ത ലിസ്റ്റിൽ”, അനുരാഗ് പറഞ്ഞു

Tags