അനുപമ പരമേശ്വരൻ നായികയാകുന്ന 'ലോക്ക്ഡൗണിന്റെ' ഫസ്റ്റ് ലുക്ക് പുറത്ത്

anupama

അനുപമ പരമേശ്വരൻ നായികയാകുന്ന തമിഴ് ചിത്രം 'ലോക്ക്ഡൗണിന്റെ' ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഒരു ജയിൽ മുറിയിൽ തറയിൽ കിടക്കുന്ന അനുപമയെയാണ് ഫിസ്റ് ലുക്ക് പോസ്റ്ററിൽ കാണാൻ ആവുക. എ ആര്‍ ജീവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതുവരെ പുറത്തുവന്ന പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് കഥാപാത്രത്തെ ആരെങ്കിലും തടവിലാക്കിയിരിക്കാമെന്നും അവൾ എങ്ങനെ കെണിയിൽ നിന്ന് രക്ഷപ്പെടുന്നു എന്നതിനെ ചുറ്റിപ്പറ്റിയായിരിക്കാം സിനിമ എന്നുമാണ്. 

തമിഴില്‍ അവസാനമായി അനുപമ പരമേശ്വരന്റേതായി എത്തിയ ചിത്രം സൈറണാണ്. ജയം രവി ആയിരുന്നു ചിത്രത്തിലെ നായകൻ. 

Tags