ആന്റണി വര്‍ഗീസ് തെലുങ്കിലേക്ക്

google news
antony

പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ യുവതാരമാണ് ആന്റണി വര്‍ഗീസ്. അങ്കമാലി ഡയറീസ് മുതല്‍ ആര്‍ഡിഎക്‌സ് വരെയുള്ള സിനിമകളിലെ നടന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പോലും ഫാന്‍ ബേസുണ്ട്. ഇപ്പോഴിതാ നടന്‍ തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.

രാം ചരണ്‍ നായകനാകുന്ന ആര്‍സി 16 എന്ന ചിത്രത്തിലൂടെയാകും ആന്റണി വര്‍ഗീസിന്റെ തെലുങ്ക് അരങ്ങേറ്റം. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ആന്റണി വര്‍ഗീസിനെ സമീപിച്ചതായും സിനിമയിലെ സുപ്രധാന കഥാപാത്രത്തെയാകും നടന്‍ അവതരിപ്പിക്കുക എന്നും ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ വിജയ് നായകനായ മാസ്റ്റര്‍ എന്ന സിനിമയില്‍ ഒരു കഥാപാത്രത്തിനായി ലോകേഷ് കനകരാജ് അന്റണി വര്‍ഗീസിനെ സമീപിച്ചിരുന്നു. എന്നാല്‍ നടന്റെ ഡേറ്റ് ക്ലാഷ് മൂലം ആ വേഷം അര്‍ജുന്‍ ദാസാണ് അവതരിപ്പിച്ചത്.

Tags