'ആന്റണി' പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു

google news
dfh

സംവിധായകൻ ജോഷിയുടെ പുതിയ ചിത്രമായ ആന്റണിയിലെ  പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി.  ചിത്രത്തിൽ ഫാദർ പോൾ കട്ടക്കയം ആയി ചെമ്പൻ വിനോദ് എത്തുന്നു.ജോജു ജോർജ്ജ്, കല്യാണി പ്രിയദർശൻ, ചെമ്പൻ വിനോദ് ജോസ്, നൈല ഉഷ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആന്റണി, നിർമ്മാതാക്കളുടെ അഭിപ്രായത്തിൽ, പാരമ്പര്യേതര ബന്ധങ്ങളുടെ ഹൃദ്യമായ കഥയാണ്.

നവംബർ 23ന് മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ആന്റണി റിലീസ് ചെയ്യും. ഐൻസ്റ്റിൻ മീഡിയ, നെക്‌സ്റ്റൽ സ്റ്റുഡിയോ, അൾട്രാ മീഡിയ എന്റർടൈൻമെന്റ്‌സ് എന്നിവയുടെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Tags