'ഞങ്ങൾ പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നവർ, അദ്ദേഹത്തോടൊപ്പം വേദി പങ്കിടാൻ സാധിച്ചതിൽ സന്തോഷം'; വിവാദങ്ങൾക്കിടെ ബാലയയ്യെ പ്രശംസിച്ച് അഞ്ജലി

anjali

സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ ചിത്രത്തിലെ നായികയായ അഞ്ജലിയെ തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണ വേദിയിൽനിന്ന് തള്ളിമാറ്റിയ സംഭവം ഏറെ വിവാദത്തിനിടയാക്കിയിരുന്നു. ഗ്യാങ്സ് ഓഫ് ഗോദാവരി എന്ന ചിത്രത്തിൻറെ പ്രമോഷനിടെയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് സംഭവത്തെ അപലപിച്ച് രം​ഗത്തെത്തിയത്. അതേസമയം ഈ വിവാദങ്ങൾക്കിടെ ബാലയ്യയെ പിന്തുണച്ചു രംഗത്തെത്തിയിരിക്കുകയാണ് അഞ്ജലി. 

‘‘ഗ്യാങ്‌സ് ഓഫ് ഗോദാവരി പ്രി-റിലീസ് ഇവന്റിൽ സാന്നിധ്യമറിയിച്ച ബാലകൃഷ്ണ ഗാരുവിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാനും ബാലകൃഷ്ണ ഗാരുവും പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നവരും വളരെക്കാലമായി നല്ല സൗഹൃദം പങ്കിടുന്നുവരുമാണ്. അദ്ദേഹത്തോടൊപ്പം വീണ്ടും വേദി പങ്കിടാൻ സാധിച്ചത് അതിമനോഹരമായ അനുഭവമായിരുന്നു സമ്മാനിച്ചത്.’’ എന്ന് അഞ്ജലി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. അഞ്ജലി എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോൾ ശ്രദ്ധനേടുകയാണ്.

വേദിയിൽ അണിയറ പ്രവർത്തകർക്കൊപ്പം ഫോട്ടോ എടുക്കുമ്പോഴായിരുന്നു സംഭവം. രോഷാകുലനായി മാറി നിൽക്കെന്ന് ആവശ്യപ്പെട്ടാണ് നടി അഞ്ജലിയെ സൂപ്പർതാരം തള്ളിമാറ്റിയത്. പെട്ടന്നുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം കണ്ട് അഞ്ജലിയും കൂടെ നിന്നിരുന്ന നേഹ ഷെട്ടി എന്ന നടിയും ഞെട്ടിപ്പോയി. തുടർന്ന് രണ്ടുനടിമാരും ഒരുമിച്ച് പൊട്ടിച്ചിരിക്കുന്നതും പുറത്തുവന്ന വീഡിയോയിലുണ്ടായിരുന്നു.

Tags