"മുറ" ടീമിന്റെ ടൈറ്റിൽ ട്രാക്ക് പ്രേക്ഷകരിലേക്കെത്തിച്ച്‌ അനിരുദ്ധ് രവിചന്ദർ

Anirudh Ravichander brought the title track of "Mura" team to the audience
Anirudh Ravichander brought the title track of "Mura" team to the audience


മുറയുടെ ടീസർ റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ മലയാള സിനിമാ പ്രേക്ഷകരുടെ സ്വീകാര്യതയും ഇരുപത്തി ഏഴ് ലക്ഷത്തിൽപ്പരം കാഴ്ചക്കാരെയും നേടിയിരുന്നു. ഇന്നിതാ മുറാ ടീമിന്റെ  ടൈറ്റിൽ സോങ് ബ്ലോക്ക് ബസ്റ്റർ ഹിറ്റുകൾ ഇന്ത്യൻ സിനിമക്ക് സമ്മാനിച്ച  സംഗീത മാന്ത്രികൻ അനിരുദ്ധ് രവിചന്ദർ തന്റെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരിലേക്കെത്തിച്ചു.

 ക്രിസ്റ്റി ജോബിയുടെ സംഗീതത്തിൽ മുറയുടെ ഗാന രചനയും ആലാപനവും റൈക്കോ ആണ്.സുരാജ് വെഞ്ഞാറമൂടും,  തഗ്സ് എന്ന ആദ്യ തമിഴ് ചിത്രത്തിലെ അഭിനയത്തിന് സൈമാ അവാർഡ് ഈ വർഷം നേടിയ  ഹ്രിദ്ധു ഹാറൂണുമാണ് മുറയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയിലെ റിലീസായ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. മാലാ പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ രചന നിർവഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.

നിർമ്മാണം : റിയാ ഷിബു,എച്ച് ആർ പിക്ചേഴ്സ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസിൽ നാസർ, എഡിറ്റിംഗ് : ചമൻ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലിൽ , മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : നിസാർ റഹ്മത്ത്, ആക്ഷൻ : പി.സി. സ്റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, പി ആർ ഓ : പ്രതീഷ് ശേഖർ.

Tags