മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്നു ; 'ആനന്ദ് ശ്രീബാല'യിലൂടെ

anand sreebala

മാളികപ്പുറം,2018 എന്നി ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നു നിർമ്മിക്കുന്ന പുതിയ ചിത്രം  'ആനന്ദ് ശ്രീബാല 'യുടെ പൂജ നടന്നു . മാളികപ്പുറം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള തിരക്കഥയൊരുക്കി സംവിധായകൻ വിനയന്റെ മകനും സിനിമാ താരവുമായാ  വിഷ്ണു വിനയ് സംവിധാനവും നിർവഹിക്കുന്നു . ചിത്രം നിർമ്മിക്കുന്നത് പ്രിയ വേണു, നീറ്റാ പിന്റോ എന്നിവർ ചേർന്നാണ്.

aanand sreebala

 തിങ്കളാഴ്ച രാവിലെ 10.30 ന് ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലാണ് പൂജ നടന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.
അർജുൻ അശോകൻ, സൈജു കുറുപ്പ്, സിദ്ദിഖ്, അപർണ്ണ ദാസ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ആശ ശരത്, ഇന്ദ്രൻസ്, മനോജ്‌ കെ യു, മാളവിക മനോജ്‌ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

വരും ദിവസങ്ങളിൽ ചിത്രികരണം ആരംഭിക്കുന്ന ചിത്രത്തിന് രഞ്ജിൻ രാജാണ് സംഗീതം ഒരുക്കുന്നത്. ചന്ദ്രകാന്ത്‌ മാധവൻ ചായാഗ്രഹണം നിർവഹിക്കുന്നു. കിരൺ ദാസാണ് എഡിറ്റർ. ഗോപകുമാർ ജി കെ,സുനിൽ സിംഗ്, ജസ്റ്റിൻ ബോബൻ എന്നിവരാണ് പ്രൊഡക്ഷൻ ഡിപ്പാർട്മെന്റ് കൈകാര്യം ചെയ്യുന്നത്.

Tags