സോഷ്യൽ മീഡിയയിൽ വൈറലായി അമൂൽ ബോയ്സ്

google news
amul boys

തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിന് സ്നേഹാദരവുമായി അമൂൽ. മഞ്ഞുമ്മൽ ബോയിസിന്റെ ഒരു മനോഹരമായ കാർട്ടൂൺ ആണ് പങ്കുവെച്ചിരിക്കുന്നത്. മഞ്ഞുമ്മൽ ബോയ്സ് ജനശ്രദ്ധ നേടുന്നു എന്ന് കുറിച്ചുകൊണ്ടാണ് ചിത്രം അമൂലിന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമൂൽ 'ബോയ്സി'ന്റെ ചിത്രം വൈറലായിട്ടുണ്ട്.

ഫെബ്രുവരി 22 ന് തിയറ്ററുകളിലെത്തിയ മഞ്ഞുമ്മൽ ബോയ്സ് വിജയകരമായി പ്രദർശനം തുടരുകയാണ്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോയ സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 84 കോടിയാണ് മഞ്ഞുമ്മൽ ഇതിനോടകം ആഗോളതലത്തിൽ നിന്ന് നേടിയിരിക്കുന്നത്. കേരളത്തിൽ മാത്രമല്ല തമിഴ് നാട്ടിൽ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. 25 കോടിയാണ് തമിഴ്നാട്ടിലെ കളക്ഷൻ.

ചിദംബരം ഒരുക്കിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയസ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. സമകാലിക വിഷയങ്ങളിൽ സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തിയുള്ള അമൂലിന്റെ പരസ്യങ്ങൾ ഇതിനു മുൻപും ശ്രദ്ധ നേടിയിരുന്നു.

Tags