രൂപമാറ്റത്തിന്റെ കാരണം വെളിപ്പെടുത്തി അമൃത നായർ
amruthanair

രൂപമാറ്റത്തിന്റെ കാരണം വെളിപ്പെടുത്തി ടെലിവിഷൻ സീരിയൽ തരാം അമൃത നായർ. പല്ലിൽ കമ്പി ഇട്ടതാണ് രൂപമാറ്റത്തിന് കാരണമെന്നും യാതൊരുവിധ ശസ്ത്രക്രിയയും ചെയ്തിട്ടില്ലെന്നും സീരിയൽ താരം പ്രതികരിച്ചു. സമൂഹമാധ്യമത്തിൽ പങ്കുവച്ച പഴയ ഫോട്ടോ കണ്ട് ആരാധകർ സംശയം ചോദിച്ചതോടെയാണ് അമൃത മറുപടിയുമായി എത്തിയത്. യൂട്യൂബ് വിഡിയോയിലൂടെ താരം മാറ്റത്തിന്റെ കാരണം വ്യക്തമാക്കിയത്.

2015ൽ എടുത്ത ഫോട്ടോ ആണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഇപ്പോഴത്തെ രൂപത്തിൽനിന്നു വളരെ വ്യത്യസ്തമാണിതെന്നും പ്ലാസ്റ്റിക് സർജറിയോ ഇൻജക്ഷനോ മരുന്നുകളോ കഴിച്ചാണോ ഈ മാറ്റമെന്നും പലരും കമന്റ് ചെയ്തു. എന്നാൽ താൻ അതൊന്നും ചെയ്തിട്ടില്ലെന്നും പല്ലിൽ കമ്പി ഇട്ടതും പിന്നെ പ്രായമാകുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്നതുമാണ് ഈ മാറ്റങ്ങൾക്ക് കാരണമെന്നും അമൃത പറഞ്ഞു. ഹെയർ സ്റ്റൈൽ, ഡ്രസ്സിങ് എന്നിവയിൽ വരുത്തുന്ന മാറ്റങ്ങളും ലുക്കിൽ പ്രതിഫലിക്കുമെന്നും താരം.കുടുംബവിളക്ക് സീരിയലിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെയാണ് അമൃത ശ്രദ്ധേയയാകുന്നത്.

Share this story