അമ്മയുടെ ആസ്ഥാന മന്ദിരം ഒഎല്‍എക്സില്‍ വിൽപ്പനയ്ക്ക്! വിലയറിയണോ?

olx amma
olx amma

താര സംഘടനയായ അമ്മയുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരം ഒഎൽഎക്സിൽ വില്‍പ്പനയ്ക്ക്. 20,​000 രൂപയാണ് ഓഫീസിന്‍റെ വില. മോഹന്‍ലാല്‍ ആന്‍റ് കോ എന്നാണ് വില്‍പ്പനയ്ക്ക് ഇട്ട വ്യക്തിയുടെ പേര് കാണിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിനാല്‍ പെട്ടെന്ന് വില്‍പ്പന നടത്തുകയാണെന്ന് ഡിസ്ക്രിപ്ഷനില്‍ പറയുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിനാല്‍ പെട്ടെന്ന് വില്‍പ്പന നടത്തുകയാണെന്ന് ഡിസ്ക്രിപ്ഷനില്‍ പറയുന്നു. 

വാതില്‍ മുട്ടിയോ, മെസഞ്ചറില്‍ സന്ദേശം അയച്ചോ വാങ്ങാന്‍ താല്‍പ്പര്യം അറിയിക്കാം. മുട്ടലുകൾ കാരണം കതകുകൾക്ക് ബലക്കുറവുണ്ട്. കൂടെയുള്ളവരുടെ കൈയിലിരിപ്പുകാരണം വിൽക്കുന്നു എന്നും ഡിസ്ക്രിപ്ഷനിലുണ്ട്. 3,4 ദിവസത്തിനുള്ളില്‍ വില്‍പ്പന നടത്തണം എന്നും പറയുന്നു പരസ്യത്തില്‍. നേരത്തെ അമ്മയുടെ ആസ്ഥാന മന്ദിരത്തില്‍ റീത്ത് വച്ചത് വലിയ വാര്‍ത്തയായിരുന്നു.  

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയുള്ള വെളിപ്പെടുത്തലുകളെ തുടർന്ന് അമ്മയുടെ ഭരണസമത പിരിച്ചു വിട്ടിരുന്നു. മോഹൻലാൽ അധ്യക്ഷ സ്ഥാനം രാജിവെച്ചതുൾപ്പെടെ 17 അം​ഗ എക്സിക്യൂട്ടീവ് പിരിച്ചുവിടുകയായിരുന്നു. സംഘടനയുടെ കൂട്ടരാജിയിലും അമ്മയിൽ ഭിന്നത ഉടലെടുക്കുകയായിരുന്നു. വലിയ രീതിയിൽ വിമർശനവുമായി ചില താരങ്ങൾ രംഗത്തെത്തിയിരുന്നു. 

Tags