മതപരമായ വിവേചനം ഈ 2023ലും നിലനില്‍ക്കുന്നതില്‍ നിരാശപ്പെടുന്നുവെന്ന് അമല പോള്‍

amala
ദേവിയുടെ അടുത്ത് പോകാന്‍ സാധിച്ചില്ലെങ്കിലും അകലെ നിന്ന് ചൈതന്യം അനുഭവിച്ചു. മത വിവേചനത്തില്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ മനുഷ്യരായി എല്ലാവരെയും പരിഗണിക്കുന്ന കാലം വരുമെന്നും' അമല പോള്‍ രജിസ്റ്ററില്‍ കുറിച്ചു.

 എറണാകുളത്തെ തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ കയറാന്‍ കഴിയാതിന്നതില്‍ നിരാശ പങ്കുവെച്ച്‌ നടി അമല പോള്‍. 'മതപരമായ വിവേചനം ഈ 2023ലും നിലനില്‍ക്കുന്നതില്‍ നിരാശപ്പെടുന്നുവെന്ന് താരം പറയുന്നു.

ദേവിയുടെ അടുത്ത് പോകാന്‍ സാധിച്ചില്ലെങ്കിലും അകലെ നിന്ന് ചൈതന്യം അനുഭവിച്ചു. മത വിവേചനത്തില്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ മനുഷ്യരായി എല്ലാവരെയും പരിഗണിക്കുന്ന കാലം വരുമെന്നും' അമല പോള്‍ രജിസ്റ്ററില്‍ കുറിച്ചു.

 ഹിന്ദുക്കള്‍ക്ക് മാത്രമാണ് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുകയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തിങ്കളാഴ്ച ക്ഷേത്രത്തില്‍ എത്തിയ നടിയെ  ക്ഷേത്ര ഭാരവാഹികള്‍  തടഞ്ഞത്.തുടര്‍ന്ന് നടി പുറത്ത് നിന്നാണ് ദേവിയെ തൊഴുത് മടങ്ങിയത്.

Share this story