അമ്മയാകാനൊരുങ്ങി അമല പോൾ; സന്തോഷം പങ്കുവച്ച് താരം; ആശംസകളുമായി ആരാധകർ..

google news
amala paul

അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ച് നടി അമല പോൾ. നിറവയറിലുള്ള ചിത്രങ്ങളും താരം സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചു. ചുവപ്പ് ഔട്ഫിറ്റില്‍ കടലിന്റെ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളാണ് അമല ആരാധകര്‍ക്കായി പങ്കുവച്ചത്. സന്തോഷവാർത്തയ്ക്കു പിന്നാലെ നിരവധിപേരാണ് താരത്തിന് ആശംസകളുമായി എത്തിയത്.

2023 നവംബറിലാണ് അമല പോളും സുഹൃത്ത് ജഗദ് ദേശായിയും വിവാഹിതരായത്. ​ഗോവ സ്വദേശിയായ ജ​ഗദ് പ്രമുഖ ലക്ഷ്വറി വില്ലയുടെ മാനേജർ കൂടിയാണ്. ഭർത്താവ് ജഗദ് ദേശായിക്കൊപ്പമുളള ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്.