കൈയിൽ തോക്കുമായി ഫഹദും കുഞ്ചാക്കോ ബോബനും ജ്യോതിർമയിയും; സോഷ്യൽ മീഡിയയിൽ തരം​ഗമായി അമൽ നീരദ് ചിത്രത്തിൻ്റെ അനൗൺസ്മെന്റ്

google news
amal neerad

അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻറെ പോസ്റ്ററുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമയി എന്നിവരുടെ പോസ്റ്ററുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തോക്കേന്തി രൂക്ഷ ഭാവത്തിലാണ് മൂവരെയും ഫോട്ടോയില്‍ കാണാനാകുന്നത്.

തികഞ്ഞ സ്റ്റൈലിഷ് ആക്ഷൻചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണ് ശനിയാഴ്ച രാവിലെ പുറത്തുവന്ന പോസ്റ്ററുകളും നൽകുന്ന സൂചന. അമൽ നീരദ് പ്രൊഡക്ഷൻസും ഉദയാ പിക്ചേഴ്സും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ പേരോ മറ്റുതാരങ്ങളാരെന്നോ അണിയറപ്രവർത്തകർ ആരെല്ലാമാണെന്നോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.


 

Tags