അല്‍ഫോണ്‍സ് പുത്രന്‍ ഇനി നിവിനൊപ്പം, പുതിയ സിനിമ വരുന്നു

google news
nivin

അല്‍ഫോണ്‍സ് പുത്രന്‍  നിവിന്‍ പോളിക്കൊപ്പം വീണ്ടും ഒന്നിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അല്‍ഫോണ്‍സിന്റെ പിറന്നാള്‍ ദിനത്തില്‍ അല്‍ഫോണ്‍സ് പുത്രന്‍ പങ്കുവച്ച ഒരു പോസ്റ്റും അതിന് നിവിന്‍ പോളി നല്‍കിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്.
നിവിനൊപ്പം 'നേരം' സിനിമയുടെ ലൊക്കേഷനില്‍ നിന്നും എടുത്തത് എന്ന തോന്നിപ്പിക്കുന്ന ഒരു ചിത്രം സ്റ്റോറിയായി പങ്കുവച്ച്, 'മച്ചാനേ അടുത്ത സിനിമ പൊളിക്കണ്ടേ'എന്നാണ് അല്‍ഫോണ്‍സ് ചോദിക്കുന്നത്. ഈ സ്‌റ്റോറി ഷെയര്‍ ചെയ്തു കൊണ്ട് നിവിന്‍ അതിന് മറുപടിയും നല്‍കിയിട്ടുണ്ട്.
'ഉറപ്പല്ലേ, പൊളിച്ചേക്കാം, എപ്പോഴേ റെഡി' എന്നാണ് നിവിന്റെ മറുപടി. ഇതോടെ ഇരുവരും ഒന്നിച്ചുള്ള ചിത്രം ഉടനുണ്ടാകുമെന്ന സൂചനകളാണ് എത്തിയിരിക്കുന്നത്. ഇതിനെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. അല്‍ഫോന്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച നേരം 2013ലാണ് പുറത്തിറങ്ങിയത്.

Tags