അല്ലു അര്‍ജുന് ജയ് വിളിച്ചില്ല യുവാവിനെ മര്‍ദിച്ച് ആരാധകര്‍

allu fans

അല്ലു അര്‍ജുന്റെ ആരാധകര്‍ ഒരു യുവാവിനെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പ്രഭാസിന്റെ ആരാധകരും അല്ലു അര്‍ജുന് ആരാധകരും ചേര്‍ന്നുള്ള വഴക്കാണ് മര്‍ദ്ദനത്തിന് കാരണം എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്.
ബംഗളൂരു സിറ്റിക്കടുത്ത കെ ആര്‍ പുരത്താണ് സംഭവം നടന്നത്. അല്ലു അര്‍ജുന് ജയ് വിളിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘമാളുകള്‍ ചേര്‍ന്ന് ഒരു യുവാവിനെ മര്‍ദിക്കുകയായിരുന്നു. യുവാവിന്റെ മുഖത്തടിക്കുകയും വലിച്ചിഴക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയില്‍ പകര്‍ത്തിയിരിക്കുന്നത്. ജയ് അല്ലു അര്‍ജുന്‍ എന്നു പറയാന്‍ അക്രമികള്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.
ബംഗളൂരു സിറ്റി പോലീസിനെ ടാഗ് ചെയ്തുകൊണ്ടാണ് വീഡിയോ പ്രചരിക്കുന്നത്. 

Tags