'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന്' ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം

cannes

2024 കാന്‍ ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ ചിത്രം 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിന്' ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം. മലയാള താരങ്ങളായ കനി കുസൃതിയും ദിവ്യ പ്രഭയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഗോള്‍ഡന്‍ പാം (പാം ദോര്‍) വിഭാഗത്തിലാണ് മത്സരിച്ചത്.

ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത് 1994ല്‍ പുറത്തിറങ്ങിയ 'സ്വം' ആണ് ഇതിനുമുമ്പ് കാന്‍ ചലച്ചിത്രമേളയില്‍ പാം ഡിയോര്‍ പുരസ്‌കാരത്തിനായി മത്സരിച്ചത്. ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് കാനില്‍ മത്സരിക്കുന്നുവെന്ന് ചലച്ചിത്രമേളയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്രാന്‍സിസ് ഫോര്‍ഡ് കോപ്പോള, ഷോണ്‍ ബേക്കര്‍, യോര്‍?ഗോസ് ലാന്തിമോസ്, പോള്‍ ഷ്രെയ്ഡര്‍, മാ?ഗ്‌നസ് വോണ്‍ ഹോണ്‍, പൗലോ സൊറെന്റീനോ തുടങ്ങിയ പ്ര?ഗത്ഭരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് പായലിന്റെ ചിത്രവും മത്സരിച്ചത്.

മുംബൈയില്‍ ജീവിക്കുന്ന മലയാളി നെഴ്‌സുമാരുടെ കഥയാണ് ചിത്രം പറയുന്നത്. പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രങ്ങള്‍ മുമ്പും വിവിധ ചലച്ചിത്ര മേളകളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. പായല്‍ സംവിധാനം ചെയ്ത 'എ നൈറ്റ് നോയിങ് നത്തിങ്' എന്ന ചിത്രം 2021ലെ മികച്ച ഡോക്യുമെന്ററിക്കുള്ള ?ഗോള്‍ഡന്‍ ഐ പുരസ്‌കാരം നേടിയിരുന്നു. 

Tags