അജിത്തിന്റെ പുതിയ ചിത്രം ഗുഡ് ബാഡ് അഗ്ലി

google news
ajith

അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു. ഗുഡ് ബാഡ് അഗ്ലി എന്നാണ് സിനിമയുടെ പേര്. ഇന്ത്യയിലെ പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.
'അജിത് സാറുമായി ഒരുമിക്കുന്നതില്‍ അഭിമാനം. സംവിധായകന്‍ ആദിക് രവിചന്ദ്രന്റെ തിരക്കഥയും നറേഷനും അത്രമേല്‍ ഗംഭീരമായിരുന്നു. ഇത്രയും മനോഹരമായ സിനിമ ആരാധകരും സിനിമ സ്‌നേഹികള്‍ക്കും ഒരുക്കുന്നതില്‍ ഞങ്ങള്‍ സന്തോഷത്തിലാണ്,' നിര്‍മ്മാതാവ് നവീന്‍ ഏര്‍നെനി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.
'എല്ലാവരുടെ ജീവിതത്തിലും കരിയറിലും മറക്കാന്‍ കഴിയാത്ത ചില മുഹൂര്‍ത്തങ്ങളുണ്ടാകും. എന്നെ സംബന്ധിച്ചാണ് ഇതാണ് ആ സമയം. അജിത് സാറുമായി വര്‍ക്ക് ചെയ്യുന്നത് എന്റെ ഒരുപാട് വര്‍ഷത്തെ സ്വപ്നമാണ്. നവീന്‍ ഏര്‍നെനി സാറിനും വൈ രവി ശങ്കര്‍ സാറിനും അങ്ങനെയൊരു സാഹചര്യം ഒരുക്കിത്തന്നതില്‍ ഒരുപാട് നന്ദി,' ആദിക് രവിചന്ദ്രന്‍ പറഞ്ഞു.

Tags