തമിഴ് നടൻ അജിത് കുമാര്‍ ആശുപത്രി വിട്ടു

google news
Ajith
തമിഴ് സൂപ്പര്‍ താരം അജിത് കുമാറിനെ ആശുപത്രിയില്‍ നിന്നും ഡിസ്ച്ചാര്‍ജ് ചെയ്തു. നടന്റെ ആരോഗ്യനിലയ്ക്ക് കുഴപ്പമൊന്നുമില്ലെന്നും വീട്ടിലേക്ക് മടങ്ങിയെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ‘വിടാമുയര്‍ച്ചി’ യുടെ ചിത്രീകരണത്തിനായി മാര്‍ച്ചില്‍ തന്നെ താരം അസര്‍ബൈജാനിലേക്ക് പോകും എന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമായിരുന്നു അജിത്തിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പതിവ് ആരോഗ്യപരിശോധനകള്‍ക്കായാണ് താരം ആശുപത്രിയിലെത്തിയത്. ചെവിയ്ക്ക് താഴെ നീര്‍വീക്കം കണ്ടെത്തുകയും ശസ്ത്രക്രീയ നടത്തുകയും ചെയ്തിരുന്നു.

നിലവില്‍ ‘വിടാമുയര്‍ച്ചി’ എന്ന ചിത്രമാണ് അജിത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. അജിത്തിന്റെ കരിയറിലെ 62-ാം ചിത്രമാണിത്. ‘കലഗ തലൈവന്‍’ എന്ന ചിത്രത്തിന് ശേഷം മഗിഴ് തിരുമേനിയാണ് ‘വിടാമുയര്‍ച്ചി’ സംവിധാനം ചെയ്യുന്നത്.

Tags