അജിത് ഇനി 'ഗുഡ് ബാഡ് അഗ്ലി', ശ്രദ്ധ നേടി ഫസ്റ്റ് ലുക്ക്

google news
ajith

അജിത് കുമാറിനെ നായകനാക്കി ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഒരേ ഗെറ്റപ്പിലുള്ള അജിത്തിന്റെ മൂന്ന് ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രം 2025 പൊങ്കലിന് റിലീസ് ചെയ്യും.

പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലേക്ക് ബോളിവുഡ് താരങ്ങളായ ബോബി ഡിയോളും ജോണ്‍ എബ്രഹാമും പരിഗണയിലുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. 
 

Tags