100 കോടി കളക്ഷനുമായി അജയ് ദേവ്ഗണ്‍ ചിത്രം

ajay

റിലീസ് ചെയ്ത് പത്താം ദിവസം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 100 കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ് ബോളിവുഡ് ചിത്രം 'ശെയ്താന്‍'. വികാസ് ബാല്‍ സംവിധാനം ചെയ്ത സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറിന് പോസിറ്റീവ് റിവ്യുവാണ് ലഭിച്ചത്. സാക്‌നില്‍ക്കാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്തുവിട്ടത്.
രണ്ടാം ഞായറാഴ്ചയായ ഇന്ന് 9.75 കോടി രൂപ ശെയ്താന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. ഒന്‍പത് ദിവസം കൊണ്ട് 93.57 കോടിയായിരുന്നു ചിത്രം നേടിയത്. നിലവില്‍ 103.05 കോടിയാണ് സിനിമ നേടിയിരിക്കുന്നത്. ബോളിവുഡില്‍ മാത്രം 37.19% ഓക്കുപെന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശെയ്താനില്‍ നായിക വേഷത്തിലെത്തിയത് ജ്യോതികയാണ്. താരത്തിന്റെ ആദ്യ 100 കോടി ഹിന്ദി ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. മാധവനാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കൃഷ്ണദേവ് യാഗ്‌നിക് രചനയും സംവിധാനവും നിര്‍വഹിച്ച് 2023ല്‍ പുറത്തിറങ്ങിയ ഗുജറാത്തി ചിത്രം 'വാശ്'ന്റെ ഹിന്ദി റീമേക്കാണ് ശെയ്താന്‍. 'വാശ്' ആഗോളതലത്തില്‍ 100 കോടി ക്ലബ്ബില്‍ ഇതിനകം പ്രവേശിച്ചു. 

Tags