100 കോടി ക്ലബിൽ ഇടം നേടി അജയ് ദേവ്ഗൺ ചിത്രം 'ശെയ്താൻ'

shaithan

ഇന്ത്യൻ ബോക്സ് ഓഫീസിൽ 100 കോടി ക്ലബിൽ ഇടം നേടി അജയ് ദേവ്ഗൺ ചിത്രം 'ശെയ്താൻ'. റിലീസ് ചെയ്ത് പത്താം ദിവസമാണ് ചിത്രം 100 കോടി ക്ലബിൽ ഇടം നേടിയത്. ഹൃത്വിക് റോഷൻ്റെയും ദീപിക പദുക്കോണിൻ്റെയും 'ഫൈറ്റർ', ഷാഹിദ് കപൂറും കൃതി സനോണും അഭിനയിച്ച 'തേരി ബാതോ മേം ഐസ ഉൽജാ ജിയ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ വർഷം 100 കോടി ക്ലബിൽ എത്തുന്ന മൂന്നാമത് ബോളിവുഡ് ചിത്രമാണ് ശെയ്താൻ.

വികാസ് ബാൽ സംവിധാനം ചെയ്ത സൈക്കോളജിക്കൽ ഹൊറർ ത്രില്ലർ ചിത്രത്തിൽ ജ്യോതികയാണ് നായിക വേഷത്തിലെത്തിയത്. താരത്തിന്റെ ആദ്യ 100 കോടി ഹിന്ദി ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. മാധവനാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കൃഷ്ണദേവ് യാഗ്നിക് രചനയും സംവിധാനവും നിർവഹിച്ച് 2023-ൽ പുറത്തിറങ്ങിയ ഗുജറാത്തി ചിത്രം 'വാശ്'ൻ്റെ ഹിന്ദി റീമേക്കാണ് ശെയ്താൻ. 'വാശ്' ആഗോളതലത്തിൽ 100 കോടി ക്ലബ്ബിൽ ഇതിനകം ഇടം പിടിച്ചിരുന്നു.