അജയ് ദേവ്ഗണും ജ്യോതികയും മാധവനും ഒന്നിക്കുന്ന ഹൊറർ ത്രില്ലർ ട്രെയിലര്‍ പുറത്ത്

google news
sheythan

അജയ് ദേവ്ഗണും ജ്യോതികയും മാധവനും ഒന്നിക്കുന്ന ഹൊറർ ത്രില്ലർ ശൈത്താന്‍ ട്രെയിലര്‍ പുറത്ത്. ബ്ലാക് മാജിക്കിനെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അജയ് ദേവ്ഗൺ, ജ്യോതിക, മാധവൻ എന്നിവര്‍ പ്രധാന വേഷങ്ങളി ളും  മാധവന്‍ വില്ലന്‍ വേഷത്തിലാണ് എത്തുന്നത്.

അജയ് ദേവ്ഗണും ജ്യോതികയും ഭാര്യ ഭര്‍ത്താക്കന്മാരായാണ് എത്തുന്നത്. മാധവന്‍റെ കഥാപാത്രം ദമ്പതിമാരുടെ വീട്ടിലേക്ക് അപ്രതീക്ഷിതമായി എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം. ചിത്രം സംവിധാനം ചെയ്യുന്നത് വികാസ് ബഹൽ ആണ്.ഗുജറാത്തി ചിത്രം ‘വശി’ന്റെ റീമേക്ക് ആണ് ശൈത്താന്‍. കൃഷ്ണദേവ് യാഗ്നിക് ആയിരുന്നു ‘വശി’ന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്തത്. വശ് സിനിമയിൽ പ്രധാന കഥാപാത്രമായെത്തിയ ജാൻകി ബോധിവാല ഹിന്ദിയിലും ആ കഥാപാത്രത്തെ പുനരവതരിപ്പിക്കും.

തിരക്കഥ കൃഷ്ണദേവ് യാഗ്നിക്കിന്റേതാണ്. സുധാകർ റെഡ്ഡി ഛായാഗ്രഹണം നിർവഹിച്ച സിനിമയ്ക്ക് സംഗീത സംവിധാനം നിർവഹിച്ചത് അമിത് ത്രിവേദി ആണ്. എഡിറ്റിങ് സന്ദീപ് ഫ്രാന്‍സിസും ആണ്. ചിത്രം നിർമിക്കുന്നത് ജിയോ സ്റ്റുഡിയോസും ദേവ്ഗൺ ഫിലിസും ചേർന്നാണ്. മാർച്ച് എട്ടിന് ശൈത്താൻ തിയറ്ററുകളിെലത്തും.

Tags