കാന്‍ 2024ല്‍ പങ്കെടുക്കാന്‍ ഐശ്വര്യ റായ്‌യും മകളും ഫ്രഞ്ച് റിവിയേരയിലെത്തി

aiswarya

കാന്‍ 2024ല്‍ പങ്കെടുക്കാന്‍ ഐശ്വര്യ റായ്‌യും മകള്‍ ആരാധ്യയും ഫ്രഞ്ച് റിവിയേരയിലെത്തി. മെയ് 16ന് മകള്‍ക്കൊപ്പം റിവിയേരയിലെത്തിയ ഐശ്വര്യക്ക് വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. 2024 ലെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യ എത്തുന്നത് കാത്തിരിക്കുകയാണ് ആരാധക ലോകം.


2022ലെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാര്‍പെറ്റില്‍ അതീവ സുന്ദരിയായി എത്തിയ ഐശ്വര്യയുടെ ചിത്രങ്ങള്‍ ഏറെ പ്രസിദ്ധിയാര്‍ജിച്ചിരുന്നു. വര്‍ണ്ണാഭമായ പൂക്കളുള്ള കറുത്ത ഗൗണ്‍ ധരിച്ച് എത്തിയതായിരുന്നു ഐശ്വര്യയുടെ ഏറ്റവും മികച്ച ലുക്ക്.
കാന്‍ 2024 മെയ് 14 മുതല്‍ 25 വരെയാണ് നടക്കുന്നത്. ആത്മവിശ്വാസത്തിലും സ്വയം ശാക്തീകരണത്തിലും ഊന്നല്‍ നല്‍കുന്ന 'ഒരു ഐക്കണ്‍ ആകാന്‍ നിരവധി വഴികള്‍' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

Tags