ഒരു മാറ്റത്തിന് വേണ്ടി, ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു... മനുഷ്യനെന്ന നിലയിൽ ഒരാൾക്ക് അൽപ്പം ആത്മാഭിമാനം ഉണ്ടായിരിക്കണം; മറുപടിയുമായി അഹാന

ahana
"സാധാരണയായി നിങ്ങളെപ്പോലുള്ളവരെ ഞാൻ ബ്ലോക്ക് ചെയ്യാറാണ് പതിവ്.

സമൂഹമാധ്യമങ്ങളിൽ സജീവമായ അഹാന തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം വിമർശനങ്ങൾക്കും താരം ഇരയായിട്ടുണ്ട്. ഇപ്പോഴിതാ താൻ പങ്കുവച്ചൊരു പോസ്റ്റിന് താഴെ വന്ന കമന്റും അതിന് അഹാന നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്.

‘‘രണ്ട് ചാണക പീസ് തരട്ടെ’’ എന്നായിരുന്നു അഹാനയുടെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റിന് താഴെ വന്ന കമന്റ്. "സാധാരണയായി നിങ്ങളെപ്പോലുള്ളവരെ ഞാൻ ബ്ലോക്ക് ചെയ്യാറാണ് പതിവ്.

 എന്നാൽ ഒരു മാറ്റത്തിന് വേണ്ടി, ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു... മനുഷ്യനെന്ന നിലയിൽ ഒരാൾക്ക് അൽപ്പം ആത്മാഭിമാനം ഉണ്ടായിരിക്കണം. തീർച്ചയായും ഒരുപാട് ആത്മസ്നേഹവും.

 അത്തരം അപ്രസക്തമായ, വിവേകശൂന്യമായ, വെറുപ്പുളവാക്കുന്ന, അർത്ഥശൂന്യമായ ഡയലോഗുകൾ, പ്രത്യേകിച്ച് ഒരു പൊതുസഞ്ചയത്തിൽ പറഞ്ഞുകൊണ്ട് സ്വയം അപമാനിക്കുകയും നിങ്ങളെത്തന്നെ വിഡ്ഢികളാക്കുകയും ചെയ്യരുത്. ശ്രദ്ധപുലർത്തുക", എന്നാണ് അഹാന മറുപടി നൽകിയത്.

Share this story